ചിറ്റാരിപറമ്പ് : കണ്ണവം വനമേഖലയിലെ ഉരുൾ പൊട്ടലിനെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ തകർന്ന് പോയ കൈച്ചേരിപ്പാലം ഉടൻ പുനർ നിർമ്മിക്കണമെന്ന്
കെ. സുധാകരൻ എം.പി ആവശ്യപ്പെട്ടു.
ചിറ്റാരിപ്പറമ്പ് ഗ്രാമ പഞ്ചായത്തിലെ കൈച്ചേരി - മൊടോളി റോഡിലെ ഈ പാലം തകർന്നതോടെ പുഴയുടെ ഇരുകരയിലും താമസിക്കുന്നവർ ഒറ്റപ്പെട്ട അവസ്ഥയിലാണ്. മലവെള്ളപ്പാച്ചലിൽ തകർന്ന കൈച്ചേരി പാലം പുന:നിർമ്മിക്കുന്ന നടപടികളുടെ പുരോഗതി എം.പി ജില്ലകളക്ടറിൽ നിന്ന് ആരായുകയും, പാലം പുന:നിർമ്മിക്കുവാനുള്ള പ്രാരംഭ നടപടികൾ ഉടനടി ആരംഭിക്കുവാനും അവശ്യപ്പെട്ടു.
തകർന്ന പാലം കെ.സുധാകരൻ എം.പി.
സന്ദർശിച്ചു.എം.പി.യുടെ കൂടെ കോൺഗ്രസ്, ലീഗ് മണ്ഡലം ഭാരവാഹികളും ഉണ്ടായിരുന്നു.
K. Sudhakaran MP wants to rebuild the Kaicheri bridge immediately.